بسم الله الرحمن الرحيم انّا فتحنا لك فتحا مبينا..

"സമ്പാദനവും പ്രസരണവും ദൈവികാരാധനയായി പരിഗണിക്കുകയും ചെയ്യുന്ന മതമാണ് വിശുദ്ധ ഇസ്‌ലാം. പണ്ഡിതര്‍ മാത്രമേ അല്ലാഹുവിനെ ഭയപ്പെടുകയുള്ളൂ"(ഫാത്വിര്‍:28)
  കേരളീയ മുസ്ലിംകളുടെ ഇസ്ലാമിക വൈജ്ഞാനിക പുരോഗതിയിള്‍ പള്ളി ദര്‍സുകള്‍ നിര്‍വഹിച്ച  പങ്ക് നിസ്തുലമാണ്.പരിശുദ്ധമായ മസ്ജിദുന്നബവിയില്‍ മുത്ത് നബി (സ) സ്ഥാപിച്ച പഠനരീതിയുടെ  രൂപമാണ് പള്ളിദര്‍സുകള്‍.ഈ പാരമ്പര്യം നിലനിര്‍ത്തി ഏറെ കാലമായി സ്വാത്തികരായ പണ്ഡിതരുടെ നേത്രത്വതില്‍ മോങ്ങം ജുമാ-മസ്ജിദിലും ഈ മഹത്തായ സംരംഭം നിലനിന്നു വരുന്നു.
      രണ്ടു പതിറ്റാണ്ടായി സുന്നീ ആശയ പ്രചാരണ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ഉജ്വല വാഗ്മിയും പ്രമുഖ പണ്ഡിതനുമായ ഉസ്താദ്‌.എം.കെ അഹമ്മദ്കുട്ടി ബാഖവി പുല്ലഞ്ചേരി അവര്‍കളുടെ നേത്രത്വത്തില്‍ ഒരുപാട് വിദ്യാര്‍ഥികള്‍ ഈ ദര്‍സില്‍ പഠനം നടത്തിവരുന്നു.ഞങ്ങളുടെ പുതിയ പ്രസിദ്ധീകരണമായ ഈ ബ്ലോഗ്‌ ആധുനിക മുസ്ലിം ലോകത്തിനൊരു മൂല്യവത്തായ വഴികാട്ടിയാണ്.ഇത്തരം സംരംഭങ്ങള്‍ക്ക് സഹായ ഹസ്തങ്ങളുമായി സഹകരിച്ചവരെ ക്രതജ്ഞയോടെ സ്മരിക്കുന്നു.എല്ലാവര്‍ക്കും അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കട്ടെ..ആമീന്‍ -എന്നാ ദുആയോടെ ഈ ബ്ലോഗ്‌ അനീവാചക സമക്ഷം നിങ്ങള്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നു.
അല്ലാഹു സ്വീകരിക്കട്ടെ....ആമീന്‍.

                                                                 തംരീനു ത്വലബ സമാജം 
                                                                              മോങ്ങം 



 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ