സമസ്തയെ അറിയുക
🌹🌹🌹🌹🌹🌹
സുന്നി ആശയ ആദര്‍ശങ്ങള്‍ കളങ്കം വരാതെ നേരിന്റെ പാതയില്‍ സഞ്ചരിക്കുന്ന സുന്നി ജനങ്ങളും സുന്നി പണ്ഡിതന്മാരും കേരളത്തില്‍ നിറഞ്ഞു..
അതിനിടയില്‍ സുന്നി ആദര്‍ശം ചോദ്യം ചെയ്ത് കൊണ്ട് ചിലര്‍ പല രൂപങ്ങളിലായി മുന്നോട്ടു വന്നു..
ഇതിനെതിരെ സംഘ ശക്തിയോടെ എതിര്ക്കണമെന്നതായിരുന്നു പണ്ഡിതന്മാരുടെ തീരുമാനം..
അതടിസ്ഥാനത്തില്‍..
>1925 ല്‍ കോഴിക്കോട് ജുമാ മസ്ജിദില്‍ സമ്മേളിച്ച താല്കാലിക കമ്മറ്റിയും,1926 ല്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ സമ്മേളിച്ച ഉലമ കോണ്‍ഫറന്‍സിലൂടെ സ്ഥിരമായ സംവിധാനത്തിലൂടെ നിലവില്‍ വന്ന പ്രസ്ഥാനം
"സമസ്ത കേരള ജമ്അിയ്യതുല് ഉലമ"
>1925 ല്‍ രൂപീകൃതമായ താല്കാലിക സംവിധാനത്തിലൂടെ തന്നെ ഒരു വര്‍ഷത്തിനിടയില്‍ തന്നെ വ്യാപകമായും വ്യാവസ്ഥാപിതവുമായ പ്രവര്‍ത്തനത്തിലൂടെ കോഴിക്കോട്,ചാലിയം,മഞ്ചേരി,എടവണ്ണ എന്നിവിടങ്ങളില്‍ 1925 ല്‍ തന്നെ വിപുലമായ സമ്മേളനങ്ങള്‍ നടത്തിയ പ്രസ്ഥാനം,അത് "സമസ്ത" മാത്രമാണ്..
>1926 മുതല്‍ സ്ഥിരമായ സംവിധാനത്തിലൂടെയും ഊര്‍ജിത പ്രവര്‍ത്തനങ്ങളിലൂടെയും മുന്നേറി ഒരാള്‍ക്കും തടയിടാന്‍ കഴിയാത്ത പ്രസ്ഥാനം,അതാണ് "സമസ്ത"..
>സ്ഥിര സംവിധാനത്തിലൂടെ വളരെ വിജയവും സ്തുതിര്ഹവും അഭികാമ്യവും പ്രശംസനീയവുമായ പ്രവര്‍ത്തനങ്ങളിലൂടെ സ്ഥാപിതമായ ആദ്യത്തെ പ്രസ്ഥാനമാണ് "സമസ്ത",അങ്ങനെ വര്‍ഷങ്ങളായി പല പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സുതിര്ഹമായ കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചു..സമസ്തയുടെ കീഴില്‍ പല സബ് കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്..
________________________
സമസ്തയില്‍ ഭിന്നിപ്പ് ഉണ്ടാക്കിയത് ആര് ??
ഭിന്നിപ്പിലേക്ക് ഉടലെടുത്ത പ്രവര്‍ത്തനം ആര് ചെയ്തു ??
(1974 ല്‍ സമസ്തയില്‍ സാധാരണ മെന്പറായി വരികയും 1979 ല്‍ സമസ്തയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ തുടക്കം അന്നത്തെ SYS ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെയും അയാളുടെ കൂടെ നില്ക്കുന്ന വിരലിലെണ്ണാവുന്നവരുടെയും നുണ പ്രചരണങ്ങളിലൂടെ കേരള ജനത കണ്ട കഥ )
(1)1979 ല്‍ SYS നേതാക്കള്‍ സമസ്തയുടെ നേതാക്കളെ കണ്ട് ഒരു നീവേദനം നല്കി.അത് ഇങ്ങനെ...
"ബഹുമാനപ്പെട്ട സമസ്ത മുന്‍കയ്യെടുത്ത് സുന്നികള്‍ക്ക് ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയോ, അല്ലെങ്കില്‍ സമസ്തയുടെ കീഴ്കടമായ SYS നെ ഒരു രാഷ്ട്രീയ പാര്‍ട്ടിയായി അംഗീകരിക്കുകയോ ചെയ്യണമെന്ന് അപേക്ഷിക്കുന്നു"..സമസ്തയുടെ സ്ഥാപിത കാലം തൊട്ട് തുടര്‍ന്നു വന്ന നയത്തിനു എതിരായ ഈ ആവശ്യം സമസ്ത നേതാക്കള്‍ തള്ളിക്കളഞ്ഞു.സമസ്തയുടെ രാഷ്ട്രീയം നടക്കില്ലെന്നു മനസ്സിലാക്കിയ ഇവര്‍ MDP എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് ജന്മം നല്കി..സമസ്തയുടെ പേരില്‍ നടത്തുന്ന രാഷ്ട്രീയ പ്രശ്നങ്ങളും പ്രസ്താവനകളും സമസ്ത നേതാക്കള്‍ നിഷേധിച്ചു..ആരെയും വിജയിപ്പിക്കാനോ പരാജയപ്പെടുത്താനോ സമസ്ത തീരുമാനിച്ചട്ടില്ലെന്നും മറ്റു കുപ്രചരണങ്ങളില്‍ വഞ്ചിതരാവരുതെന്നും സമസ്ത നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചു..
(2)1985 കാലം....
മുസ്ലിംങ്ങളുടെ കര്‍മശാസ്ത്ര കാര്യങ്ങളില്‍ അഭിപ്രായ ഭിന്നത ഉണ്ടായാല്‍ 'മുസ്ലിം ശരീഅത്ത്'അനുസരിച്ച് കോടതി തീര്‍പ്പു കല്പ്പിക്കുമെന്നത് ആണ് 1937 ല്‍ നടപ്പില്് വന്ന ശരീഅത് അക്ട്..
ഇതിനെതിരായി 'ശബാനു' കേസില്‍ സുപ്രീം കോടതി ഒരു വിധി പ്രഖ്യാപിച്ചു... 'ശരീഅത്തിന് പകരമായി ഹിന്ദു,മുസ്ലിം,ക്രിസ്തു എല്ലാ മതക്കാരും മതമില്ലാത്തവരും ഒരേ നിയമം വിഭാവനം ചെയ്യുന്ന ഏക സിവില്‍ കോഡ് കൊണ്ടു വരണമെന്നതാണ് സുപ്രീം കോടതി ഗവണ്മെന്റിനോട് ആവശ്യപ്പെട്ടത് ..മുസ്ലിം വിരുദ്ധ ശക്തികള്‍ രംഗത്ത് വന്നു..ഇസ്ലാമിക് നിയമങ്ങള്‍ നടപ്പാക്കാതെ ഇസ്ലാമിനെതിരെ പല പത്ര സമ്മേളനവും ഇറക്കിയ ഒരു സമയമാണ് 1985..ഇന്ത്യന്‍ മുസ്ലീംകള്‍ അഭിമുഖീകരിച്ച ഏറ്റവും വലിയ ഒരു പ്രതിസന്ധി ആയിരുന്നു ഇത്..കാരണം സുപ്രീം കോടതി വിധി തുടര്‍ന്നായിരിക്കും ഇനി മറ്റു കോടതികളും വിധിക്കുക..പാര്‍ലമെന്റിനു മാത്രമേ ഇതിനു വിപരീതമായി ശബ്ദിക്കാന്‍ കഴിയൂ..ഈ വിഷയം അന്നത്തെ പ്രധാന മന്ത്രി രാജീവ് ഗാന്ധി മുംബെെയിലെത്തി ഏക സിവില്‍ കോഡാണോ ശരീഅത്താണോ വേണ്ടത് എന്ന് മുസ്ലിംകള് തീരുമാനിക്കട്ടെ എന്നായിരുന്നു പ്രധാന മന്ത്രിയുടെ പ്രഖ്യാപനം..മുസ്ലിംകളുടെ സംഘ ശക്തി പ്രവര്‍ത്തിക്കേണ്ട ഈ സമയത്ത് മുസ്ലിംകള് 'MUSLIM PERSONAL LAW BOARD ' രൂപീകരിച്ചു.ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സമ്മേളനങ്ങള്‍ നടത്തി..മുസ്ലിംകളുടെ സംഘ ശക്തിയും മുസ്ലിം സംഘ ശബ്ദവും അധികൃതരെ ബോധ്യപ്പെടുത്തി..സമസ്ത ഈ സമയത്ത് ആവശ്യമായ കാര്യങ്ങള്‍ ചെയ്ത് കൊണ്ടിരുന്നു..അബുല്‍ ഹസന് അലി നദവിയുടെ നേതൃത്വത്തില്‍ Muslim Personal Law Board നേതാക്കള്‍ കേരളത്തില്‍ വന്നപ്പോ അവരെ ശംസുല്‍ ഉലമ സ്വീകരിച്ചു..ശംസുല്‍ ഉലമ മാത്രമല്ല ഈ പരിപാടിക്ക് പങ്കെടുത്തത്..Muslim Personal Law Board നേതാക്കളെ സ്വീകരിക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ പോയതും അവരെ വീട്ടില്‍ താമസിപ്പിച്ചതും അന്നത്തെ SYS സംസ്ഥാന വെെസ് പ്രസിഡന്റ് ഫസല്‍ പൂക്കോയ തങ്ങള്‍ ആയിരുന്നു..കൂടാതെ ഉള്ളാള്‍ തങ്ങളും ഈ പരിപാടിയുടെ വേദിയില്‍ ഉണ്ടായിരുന്നു..എന്നാല്‍ ഈ സമയത്ത് കാന്തപുരവും കൂടെയുള്ളവരും ഇസ്ലാമിക വിരുദ്ധരെ തൃപ്തിപ്പെടുത്തി ശംസുല്‍ ഉലമക്കെതിരെ രംഗത്തു വന്നു..ശംസുല്‍ ഉലമയെ ഇവര്‍ അന്ന് പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക ''പുത്തനാശയക്കാരോടൊപ്പം വേദി പങ്കിട്ടു''.''EK വഹാബിയായി''.''EK ക്ക് സുന്നി സ്പിരിറ്റ് കുറഞ്ഞു പോയി''.''വഹാബി ജമാഅത്തുകളോട് സഹകരിച്ചു''.''സുന്നത്തു ജമാഅത്തില്‍ നിന്ന് EK പുറത്ത് പോയി''etc..മാത്രമല്ല EK ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കാന്തപുരത്തിന്റെ കെെ പിടിയിലുള്ള കോഴിക്കോട് ജില്ല ജംഅിയ്യത്തുല് ഉലമ പ്രമേയം പാസ്സാക്കുകയും ചെയ്തു..
(3)1986 കാലം...
1986 February 1 ന് ബാബരി മസ്ജിദ് തികച്ചും അന്യായമായി ഒരു വിധിയിലൂടെ ഫൈസാബാദ് ഹൈക്കോടതി ഹിന്ദു വര്‍ഗീയ വാദികള്‍ക്ക് വിട്ട് കൊടുത്തു...ഇന്ത്യ മുഴുവന്‍ ഇതിന്റെ പേരില്‍ പ്രതിഷേധം നടന്നു..ഇനി വരുന്ന Republic Day ആഘോഷ പരിപാടികള്‍ മുസ്ലിംകള് ബഹിഷ്കരിക്കണമെന്ന് മുസ്ലിം നേതാക്കള്‍ തീരുമാനിച്ചു..മുസ്ലിം നേതാക്കളുടെ തീരുമാനത്തെ മുസ്ലിം വിരുദ്ധ ശക്തികള്‍ എതിര്‍ത്തു..കൂടെ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരും ഉണ്ടായിരുന്നു..അത് സംബന്ധമായി കാന്തപുരത്തിന്റെ റിപ്പോര്‍ട്ട് കാണുക..''ബാബരി മസ്ജിദ് പ്രശ്നത്തില്‍ പ്രതിഷേധിച്ച് Republic പരിപാടികള്‍ ബഹിഷ്കരിക്കണമെന്ന ആക്ഷന്‍ കമ്മറ്റിയുടെ തീരുമാനത്തിനു ഞങ്ങള്‍ കൂട്ടു നില്‍ക്കില്ലെന്ന് SYS ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് പ്രസ്താവിച്ചു..(Siraj 1986 Dec 28 )
(4)1988 കാലം....
മത പ്രബോധന പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും മസ്ജിദ് നിര്‍മ്മാണത്തിനും മറ്റും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുമായ 'മത സ്ഥാപന ദുരുപയോഗ ബില്‍' 1988 ജൂലെെ 18 ന് ലോക സഭയില്‍ അവതരിപ്പിച്ചു..മുസ്ലിംകള് അതിനെതിരെ ശംബ്ദമുയര്‍ത്തി..മുസ്ലിം വിരുദ്ധരും മോഡിനിസ്റ്റുകളും ബില്ലിനെ അനുകൂലിച്ചു..ബില്ലിനെ അനുകൂലിച്ച് കാന്തപുരവും രംഗത്ത് വന്നു..അതിന്റെ റിപ്പോര്‍ട്ട് (Sunny Voice 1988 Sep 16-22)
(5)1988 ല്‍ നാദാപുരത്ത് ഇസ്ലാമിക വിരുദ്ധര്‍ മദ്റസകള്‍ക്കും അറബി കോളേജുകള്‍ക്കും 12 പള്ളികള്‍ക്കും േനരെ ആക്രമണം അഴിച്ച് വിട്ട് പ്രശ്നം ഉണ്ടാക്കിയപ്പോള്‍ കേരള മുസ്ലിം ജനത ഉണര്‍ന്ന് പ്രതിഷേധിച്ചു. ഇസ്ലാമിക വിരുദ്ധരോട് എതിരായി ഒന്നും സംസാരിക്കാതെ മുജാഹിദുകളാണ് ഇത് ചെയ്തതെന്ന് പറഞ്ഞു നിന്നു..ഇതിന്റെ റിപ്പോര്‍ട്ട് കാണുക (മാധ്യമം 14/10/1998)..ഇങ്ങനെയുള്ള പല വിഷയങ്ങളിലും സമസ്തയില്‍ പ്രശ്നമുണ്ടാക്കാതിരിക്കാന്‍ സമസ്ത പലതും ശ്രമിച്ചു..കാരണം..കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് 1974 ല്‍ സമസ്തയില്‍ വരികയും 1979 ല്‍ സമസ്തയുടെ ഒൗദ്യോഗിക (ജോയിന്റ് സെക്രട്ടറി ) സ്ഥാനത്ത് നില്‍ക്കുകയും ചെയ്യുന്ന സമയത്ത് ഇസ്ലാമിനെതിരും,സമസ്ത പുലര്‍ത്തുന്ന ആശയങ്ങള്‍ക്കും,ഭരണഘടനക്കും എതിരായതുമായ വിഷയങ്ങളാകുന്പോള് അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ സമസ്തയുടെ നിലനില്പിനും,ആശയ ആദര്‍ശത്തിനും എതിരായി ബാധിക്കുമെന്നതിനാല്‍ സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോര്‍ഡ് 1987 സെപ്തംബറില്‍ ചേര്‍ന്ന യോഗം സമസ്തയിലെ പ്രശ്നങ്ങള്‍ ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്തു.....
''മസ്ലഹത്തും ഭിന്നിപ്പും''
1987 സെപ്തംബറിലെ SKIMVB യുടെ യോഗത്തില്‍ പരീകുട്ടി ഹാജി സദസ്സിനോട് പറഞ്ഞു ''നേതാക്കള്‍ തമ്മിലുള്ള ഭിന്നിപ്പ് ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്ത് പരിഹരിക്കണം..അതിനു ആവശ്യമായവരെ,ഈ യോഗത്തില്‍ നിന്ന് നിശ്ചയിക്കണം..''.അദ്ദേഹത്തിന്റെ നിര്‍ദ്ദേശം എല്ലാവരും,അംഗീകരിച്ചു..ആ യോഗത്തില്‍ സംബന്ധിച്ച 5 പേരെ മസ്ലഹത്തിനായി നിയമിച്ചു..യോഗത്തില്‍ തെരെഞ്ഞെടുത്ത 5 പേര്.
1-ശംസുല്‍ ഉലമ
2-ഉള്ളാള്‍ തങ്ങള്‍
3-KV ഉസ്താദ് കൂട്ടനാട്
4-KK അബൂബക്കര്‍ ഹസ്റത്ത്
5-കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്
അവര്‍ യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്തെങ്കിലും ഒരു മസ്ലഹത്തും ഉണ്ടായില്ല..
1988 ജൂണ്‍ 15 ന് സമസ്ത ജില്ലാ കമ്മറ്റിയും മസ്ലഹിയ്യത്തിനായി ശ്രമിച്ചു,അതിനു വേണ്ടി 5 പേരെ നിയമിച്ചു.
1-CH ഹെെത്രോസ് മുസ്ലിയാര്
2-K ആലിക്കുട്ടി മുസ്ലിയാര്
3-TM ബാപ്പു മുസ്ലിയാര്
4-പുരങ്ങ് അബ്ദുള്ള മുസ്ലിയാര്
5-ഹാജി K മമ്മദ് ഫെെസി
പല ശ്രമങ്ങള്‍ ഉണ്ടായെങ്കിലും ഇവിടെയും മസ്ലഹത്ത് നടന്നില്ല..1988 ല്‍ ഗള്‍ഫിലെ സുന്നി പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും മസ്ലഹത്ത് ശ്രമം ഉണ്ടായി..അവര്‍ ഒരു മസ്ലഹത്ത് കമ്മറ്റി രൂപീകരിച്ചു.അതിലെ പ്രധാന വ്യക്തികള്‍.
1-ആദര്‍ശേരി ഹംസക്കുട്ടി മുസ്ലിയാര്
2-കാലാവ് സെെതലവി മുസ്ലിയാര്
3-ആനക്കര മുഹമ്മദ് കുട്ടി മുസ്ലിയാര്
ഇവരുടെ തീരുമാനം ശംസുല്‍ ഉലമയെ കണ്ട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരോട് സംസാരിച്ച് ഭിന്നതകള്‍ അവസാനിപ്പിക്കാം എന്ന് പറയാനായിരുന്നു..ശംസുല്‍ ഉലമയോട് അവര്‍ സംസാരിച്ചെങ്കിലും ഗള്‍ഫില്‍ വന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് നിസ്സഹകരണം പറഞ്ഞ് ഒഴിവായി..അങ്ങനെ ആ മസ്ലഹത്ത് ശ്രമവും പാഴായി..പിന്നെയും മസ്ലഹത്ത് ശ്രമങ്ങള്‍ നടന്നെങ്കിലും ഓരോ വിധത്തില്‍ മസ്ലഹത്ത് അസ്തമിക്കുകയായിരുന്നു...അതിനിടെയാണ് SYS ന്റെ സ്റ്റേറ്റ് സമ്മേളനം എറണാകുളത്ത് നടത്തണമെന്ന കാന്തപുരത്തിന്റെ ഏകപക്ഷീയ തീരുമാനം ഉണ്ടായത്..കീഴ് ഘടകങ്ങള്‍ പ്രധാന തീരുമാനങ്ങളെടുക്കന്പോള് മേല്‍ ഘടകത്തോട് (സമസ്ത) അന്വേഷിക്കണമെന്നത് സമസ്തയുടെ മുഷാവറ തീരുമാനമാണ്...അത് ചോദിക്കുകയോ അന്വേഷിക്കുകയോ ചെയ്യാതെ സമ്മേളനം തീരുമാനിച്ചതിനു പുറമെ എറണാകുളത്ത് വെച്ച് നടന്ന കണ്‍വെന്‍ഷനില്‍ സമ്മേളനത്തിന്റെ സ്വാഗത സംഘത്തിനായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് തയ്യാറാക്കിക്കൊണ്ട് വന്ന ലിസ്റ്റ് വായിച്ച് തകബീര്‍ ചൊല്ലി പാസ്സാക്കി..അതില്‍ അഭിപ്രായം പറയാന്‍ പോലും സദസ്സ്യര്‍ക്ക് അവസരം നല്‍കിയില്ല..അതിനു പുറമെ സ്വാഗത സംഘം രൂപീകരിച്ചതിന് ശേഷം നിങ്ങളെ സ്വാഗത സംഘത്തില്‍ ഒരംഘമാക്കി എന്ന് എഴുതി ശംസുല്‍ ഉലമക്ക് കത്ത് നല്കിയതും സമസ്തയുടെ ജനറല്‍ സെക്രട്ടറിയോട് ചെയ്ത അവഹേളനമാണ്..മാത്രമല്ല പല ജില്ലയിലെയും ആഥിധേയരായ (എറണാകുളം,ത്രിശ്ശൂര്,പാലക്കാട് etc..) പ്രമുഖരായ പ്രവര്‍ത്തകരെ (പ്രസിഡന്റ്,സെക്രട്ടറി )മാറ്റി നിര്‍ത്തിയുള്ള ഒരു സ്വാഗത സംഘ കമ്മറ്റി ഉണ്ടായതിനാല്‍ പല പ്രമുഖ പ്രവര്‍ത്തകരും സ്വാഗത സംഘ ലിസ്റ്റിനു എതിരായിരുന്നു..എന്നിട്ടും അതേ ലിസ്റ്റ് നടപ്പിലായതിനാല്‍ പലര്‍ക്കും അതില്‍ അമര്‍ഷമുണ്ടായി..ഈ സമ്മേളനത്തിലൂടെ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് സമസ്തയെ തെറ്റിദ്ധരിപ്പിക്കുമെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ വാക്കുകളും വീക്ഷണങ്ങളും സമസ്തയുടെ വാക്ക് എന്ന് ജനങ്ങള്‍ മനസ്സിലാക്കുമെന്നുമായതിനാല് ഈ സമ്മേളനം സുന്നി പ്രവര്‍ത്തകര്‍ക്ക് ദോശം ചെയ്യുമെന്ന് സുന്നി പ്രവര്‍ത്തകര്‍ മനസ്സിലാക്കി..അത് കൊണ്ട് എല്ലാ സുന്നി പ്രവര്‍ത്തകരും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും എറണാകുളത്ത് വെച്ച് തന്നെ ഒരു സമ്മേളനം നടത്താനും ആലോചിച്ചു..അതിനിടെ 1988 ഒക്ടോബര്‍ 19 ന് സമസ്ത കേരള ഇസ്ലാമം മത വിദ്യഭ്യാസ ബോര്‍ഡിന്റെ യോഗം ചേര്‍ന്നു..ഈ യോഗത്തില്‍ സമസ്തയുടെ ആനുകാലിക പ്രശ്നങ്ങളും മസ്ലഹത്ത് വിഷയവും ചര്‍ച്ചക്ക് വന്നു..സമസ്തയിലെ ഭിന്നിപ്പും മറ്റും അന്വേഷിച്ച് ആവശ്യമായ തീരുമാനം സമസ്തക്ക് എടുക്കാനായി പഠനത്തിനും അന്വേഷനത്തിനും വേണ്ടി 11 പേരെ തിരഞ്ഞെടുത്തു..ശംസുല്‍ ഉലമക്ക് പുറമെ 10 പേര് അന്വേഷിക്കാനും അവര്‍ നടത്തിയ പഠനങ്ങള്‍ ശംസുല്‍ ഉലമയുടെ മുന്പില് അവതരിപ്പിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ സമസ്ത മുഷാവറ തീരുമാനമെടുക്കാനുമായിരുന്നു SKIMVB യോഗം തീരുമാനിച്ചത്..മസ്ലഹത്തിനായി തിരഞ്ഞെടുത്ത 11 പേര്..
1-ശംസുല്‍ ഉലമ
2-KV മുഹമ്മദ് മുസ്ലിയാര്
3-ഉള്ളാള്‍ തങ്ങള്‍
4-KT മാനു മുസ്ലിയാര്
5-KP ഉസ്മാന് സാഹിബ്
6-MA അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്
7-എ.പി അബൂബക്കര്‍ മുസ്ലിയാര്
8-സയ്യിദ് അലവി ബാഫഖി തങ്ങള്‍
9-CH ഹെെത്രോസ് മുസ്ലിയാര്
10-U ബാപ്പുട്ടി ഹാജി
11-V മോയീന്‍ ഹാജി
ഇതിനു പുറമെ SSF കാരെയും ആക്ഷന്‍ കമ്മറ്റിക്കാരെയും യോഗത്തിലേക്ക് വിളിച്ചിരുന്നു..യോഗത്തില്‍ പങ്കെടുത്ത 5 SSF പ്രതിനിധികള്‍
1-മുഹമ്മദ് ഫെെസി വെള്ളില
2-ഇസ്മായില്‍ വഫ
3-KMA റഹീം
4-സെെതലവി ചെങ്കര
5-G അബൂബക്കര്‍
യോഗത്തില്‍ പങ്കെടുത്ത 5ആക്ഷന്‍ കമ്മറ്റി പ്രതിനിധികള്‍
1-ഉമര്‍ ഫെെസി മുക്കം
2-മൊയ്തീന് കുട്ടി ഫെെസി വാകോട്
3-മൊയ്തീന് ഫെെസി പുത്തനഴി
4-അബ്ദുല്‍ ഹമീദ് ഫെെസി അന്പലക്കടവ്
5-അബ്ദുസ്സലാം ദാരിമി കരുവാരക്കുണ്ട്
സമസ്ത എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് ചര്‍ച്ചക്കൊടുവില്‍ എല്ലാവരും ഒപ്പിട്ടു..
1988 ഒക്ടോബര്‍ 22ന് കോഴിക്കോട് ഇന്റര്‍ നാഷണല്‍ ലോഡ്ജില്‍ ആദ്യ മീറ്റിംഗ് നടന്നു..MA അബ്ദുല്‍ ഖാദര്‍ മുസ്ലിയാര് അല്ലാത്ത എല്ലാവരും പങ്കെടുത്തു..ചര്‍ച്ചകള്‍ സജീവമായി..ഇടക്ക് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ഒരു ഫോണ്‍ കോള്‍ വന്നു..അദ്ദേഹം ഉടനെ പോകാനുണ്ടെന്ന് പറഞ്ഞു പോയി..കാന്തപുരം പോയാല്‍ ചര്‍ച്ചക്ക് പ്രസക്തിയില്ലെന്ന് മനസ്സിലാക്കി 26 ലേക്ക് മീറ്റിങ് മാറ്റി..26 ന് നടന്ന മീറ്റിങില്‍ ഉള്ളാള്‍ തങ്ങള്‍ ഒഴികെ എല്ലാവരും പങ്കെടുത്തു..പലതും ചര്‍ച്ച ചെയ്തു..അവസാനം ഉണ്ടായ തീരുമാനങ്ങള്‍..
1-സുന്നി യുവജന സംഘം (SYS) പുനര്‍ സംഘടിപ്പിക്കുക.
2-സുന്നി മഹല്‍ ഫെഡറേഷന്(SMF) പുനര്‍ സംഘടിപ്പിക്കുക
3-എറണാകുളത്ത് നടത്താന്‍ SYS സ്റ്റേറ്റ് സമ്മേളനവും SYS മധ്യ കേരള സമ്മേളനവും ഒന്നാക്കുക,രണ്ട് സ്വാഗത സംഘ കമ്മറ്റിയേയും വിളിച്ച് വരുത്തി സമ്മേളനത്തിന് ആവശ്യമായത് ചെയ്യുക..അതിനു മുന്നോടിയായി ചെമ്മാട് ഒരു സമ്മേളനം നടത്തുക..പിറ്റേ ദിവസം 27/10/1988 ന് മസ്ലഹത്ത് അംഗങ്ങള്‍ കോഴിക്കോട് സമസ്ത ഓഫീസില്‍ എത്തി,നേതാക്കള്‍ ശംസുല്‍ ഉലമയെ പോയിക്കണ്ടു. അദ്ദേഹം ചോദിച്ചു 'ചര്‍ച്ചകള്‍ എവിടെ എത്തി ?'.അവര്‍ തയ്യാറാക്കിയ രൂപ രേഖ വായിച്ചു കേള്‍പ്പിച്ചു..ശേഷം ശംസുല്‍ ഉലമ പറഞ്ഞു 'നമുക്ക് ഒന്നും രണ്ടും മൂന്നും സമ്മേളനങ്ങള്‍ വേണ്ട..എല്ലാ സമ്മേളനവും കാന്‍സല്‍ ചെയ്ത് എറണാകുളത്ത് ഒരു സമ്മേളനം നടത്തുക'.1988 നവംബര്‍ 3 ന് രണ്ട് സമ്മേളനത്തിന്റെയും സ്വാഗത സംഘത്തെ വിളിക്കാനും ശംസുല്‍ ഉലമ കാര്യങ്ങള്‍ വിശദീകരിച്ച് കൊടുക്കാനും തീരുമാനിച്ചു..അങ്ങനെ നവംബര്‍ 3 ന് നിശ്ചയിച്ച യോഗത്തിനു SYS സ്റ്റേററ്റ് സമ്മേളനത്തിന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ലിസ്റ്റ് ഉണ്ടാക്കിയ ആരും വന്നില്ല..മറ്റുള്ള എല്ലാവരും വന്നെങ്കിലും തീരുമാനം ഒന്നും എടുക്കാതെ പിരിഞ്ഞു..ഇതോടെ മസ്ലഹത്ത് ശ്രമം രണ്ടാമതും നിലച്ചു..പിന്നീട് ഉള്ളാള്‍ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന SKIMVB ന്റെ യോഗത്തില്‍ മസ്ലഹത്ത് ചര്‍ച്ച വന്നു..ഉള്ളാള്‍ തങ്ങള്‍ ശംസുല്‍ ഉലമയോട് പറഞ്ഞു 'നിങ്ങള്‍ ഒരു തീരുമാനം പറയുക,എല്ലാവരും അത് അംഗീകരിക്കുക'.യോഗത്തിലുണ്ടായ എല്ലാവരുടെയും നിര്‍ബന്ധം അനുസരിച്ച് ശംസുല്‍ ഉലമ പറഞ്ഞു 'രണ്ട് സമ്മേളനവും നിര്‍ത്തി വെക്കുക.പകരം 1989 ജനുവരി 29 ന് എല്ലാവരും ചേര്‍ന്ന് ഒരു സുന്നി സമ്മേളനം എറണാകുളത്ത് തന്നെ നടത്തുക'..എല്ലാവരും പങ്കെടുത്ത യോഗമായിരുന്നു ഇത്..ശംസുല്‍ ഉലമ,ഉള്ളാള്‍ തങ്ങള്‍,കാന്തപുരം,M.A അബ്ദുല്‍ ഖാദര്‍ മുസ്ലിയാര് etc..എന്നിവരും പങ്കെടുത്തു..ഇത് വന്ന പത്ര റിപ്പോര്‍ട്ട് കാണുക..(ചന്ദ്രിക 13/11/1988)..രണ്ട് സമ്മേളനം നടക്കുന്നതിന്റെ രൂപ രേഖ തയ്യാറാക്കാന 19/11/1988 ് ന് സമസ്ത ഓഫീസിലേക്ക് വരാന്‍ ശംസുല്‍ ഉലമ എല്ലാവരോടും നിര്‍ദ്ദേശിച്ചു..അതിനു വേണ്ടതായ കത്തുകള്‍ നല്കാന് നാട്ടിക മൂസ മുസ്ലിയാരെ നിയമിച്ചു..നേരത്തെ ശംസുല്‍ ഉലമ അറിയിച്ചതനുസരിച്ച് 19/11/1988 ന് നേതാക്കള്‍ സമസ്ത ഓഫീസിലേക്ക് കടന്നുവരുന്നു..അതിനായി ശംസുല്‍ ഉലമയും കടന്നു വരുന്നു..സമസ്ത ഓഫീസിന് മുന്പില് ഒരു വലിയ ആള്‍ക്കൂട്ടം..ശംസുല്‍ ഉലമക്ക് സന്തോഷമായി..'ഇനിയെങ്കിലും പരസ്പരം യോജിപ്പിലെത്തും,അതാകും ഇത്' എന്ന് വിചാരിച്ചു..മുന്‍ യോഗത്തിലെ തീരുമാനം അനുസരിച്ച് ശംസുല്‍ ഉലമ SYS സ്റ്റേറ്റ് സമ്മേളന സ്വാഗത സംഘത്തിലെ 10 പേരെയും SYS മധ്യ കേരള സമ്മേളന സ്വാഗത സംഘത്തിലെ 10 പേരെയും യോഗത്തിലേക്ക് വരാന്‍ പറഞ്ഞു..സമസ്ത ഒാഫീസിലെ മുകള്‍ തട്ടിലെ ഓഡിറ്റോറിയത്തില്‍ യോഗം തുടങ്ങി..ഉള്ളാള്‍ തങ്ങള്‍,കാന്തപുരം,M.A അബ്ദുല്‍ ഖാദര്‍ മൗലവി..ഇവര്‍ യോഗത്തിനു വന്നില്ല..പ്രാര്‍ത്ഥനക്ക് ശേഷം ശംസുല്‍ ഉലമ പറഞ്ഞു 'കഴിഞ്ഞ വിദ്യഭ്യാസ യോഗത്തില്‍ തീരുമാനിച്ച പ്രകാരം രണ്ട് സമ്മേളനങ്ങള്‍ നിര്‍ത്തി വെച്ച് എറണാകുളത്ത് തന്നെ 29 ന് നമ്മള് എല്ലാവരും ഒന്നിച്ച് ഒരു വലിയ സുന്നി സമ്മേളനം നടത്തുകയാണ്..അതിനു ആവശ്യമായ രൂപ രേഖ തയ്യാറാക്കലാണ് ഈ യോഗം വിളിച്ചതിന്റെ ഉദ്ദേശം '..ശംസുല്‍ ഉലമയുടെ അവതരണത്തിന് ശേഷം SYS കാര്‍ പറഞ്ഞു 'SYS തീരുമാനിച്ചത് പോലെ സ്റ്റേറ്റ് സമ്മേളനം തന്നെ വേണം..അല്ലാതെ സുന്നി സമ്മേളനം വേണ്ട'..ശംസുല്‍ ഉലമ പറഞ്ഞു 'ഈ വിഷയങ്ങള്‍ മുന്‍ യോഗത്തില്‍ തീരുമാനം കൈക്കൊണ്ടതല്ലേ ??'..SYS കാര്‍ പറഞ്ഞു 'അതിനു SYS നേതാക്കള്‍ ഞങ്ങളോട് ഇത് പറഞ്ഞിട്ടില്ല.കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് അംഗീകാരം നല്കിയ വിഷയം ഞങ്ങള്‍ അറിഞ്ഞിട്ടില്ല..കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് അംഗീകരിക്കാത്തതിനാല്‍ എറണാകുളത്ത് SYS ന്റെ സ്റ്റേറ്റ് സമ്മേളനം തന്നെ വേണം'..ശംസുല്‍ ഉലമ മുന്‍ യോഗത്തിലെ മൈന്യൂട്ട്സ് എടുത്ത് SYS കാരുടെ മുന്നില്‍ പറഞ്ഞു ''ഇത് 16 ദിവസം മുന്‍പ് അഥവാ 3/11/1988 ന് നടന്ന യോഗത്തിലെ തീരുമാനങ്ങളാണ്,ഇതില്‍ SYS സ്റ്റേറ്റ് സമ്മേളനം ഒഴിവാക്കാനും എല്ലാവരും ഒന്നിച്ച് ''സുന്നി സമ്മേളനം'' നടത്താനും തീരുമാനിച്ചതാണ്..കൂടാതെ ഈ യോഗത്തിന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരും ഉള്ളാള്‍ തങ്ങളും ഉണ്ടായിരുന്നു. പിന്നെ ഈ വിഷയത്തില്‍ എന്തിന് തര്‍ക്കിക്കണം ??''ശംസുല്‍ ഉലമയുടെ ഈ വാക്ക് കേട്ട് മറുപടിയോ പ്രതികരണമോ നല്കാന് കഴിയാതെ SYS മീറ്റിങില്‍ നിന്ന് എണീറ്റു..ശംസുല്‍ ഉലമ ക്ഷുഭിതനായി പറഞ്ഞു 'ഇത് അംഗീകരിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ എന്ത് വേണമെങ്കിലും ചെയ്തോ '..അവര്‍ മീറ്റിങില്‍ നിന്ന് എണീറ്റു താഴേക്ക് വന്നു..താഴെ കുറച്ച് SYS അഥവാ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ആളുകളുണ്ടായിരുന്നു.അവര്‍ ശംസുല്‍ ഉലമക്കും നാട്ടിക ഉസ്താദിനും എതിരെയായി തെറി വിളിച്ചു..പിന്നീട് ഇത് കാരണമായി അവിടെ ഉണ്ടായിരുന്ന SYS സ്റ്റേറ്റ് സമ്മേളന പ്രതിനിധികളും SYS മധ്യ കേരള സമ്മേളന പ്രതിനിധികളും തമ്മില്‍ തര്‍ക്കവും ഉന്തും തള്ളുമായി..നേതാക്കള്‍ മുകളിലെ ഒാഫീസില്‍ ബാക്കി..അവര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാതെയായി..അവസാനം പോലീസ് എത്തി..പോലീസിന്റെ സംരക്ഷണത്തിലാണ് ശംസുല്‍ ഉലമ,K.K അബൂബക്കര്‍ ഹസ്റത്ത്,K.C ജമാലുദ്ദീന്‍ മുസ്ലിയാര് ,K.T മാനു മുസ്ലിയാര് ,നാട്ടിക ഉസ്താദ്,M.M ബഷീര്‍ മുസ്ലിയാര് etc.. എന്നിവരൊക്കെ ഒാഫീസില്‍ നിന്ന് പുറത്തിറങ്ങിയത്..സമസ്തയില്‍ ഇത് വരെ നടക്കാത്ത ഒരു കാര്യം ഇപ്പോള്‍ നടന്നു..നേതാക്കളെ തെറി വിളിക്കുക..നേതാക്കളെ കയ്യേറ്റം ചെയ്യുക..ഓഫീസില്‍ അതിക്രമിച്ചു കടക്കുക..സമസ്തയുടെ യോഗം കഴിഞ്ഞു പോകാന്‍ നേതാക്കള്‍ക്ക് പോലീസ് സംരക്ഷണം വേണ്ടി വരിക..ഇതൊക്കെ സമസ്തയുടെ കീഴ്ക്കടമായ SYS ന്റെ ഭാഗത്ത് നിന്ന് ഉണ്ടായി എന്നത് തീര്‍ത്തും ലജ്ജകരം തന്നെ..ശംസുല്‍ ഉലമ പറഞ്ഞു 'എന്തായാലും ഇനി ഒരു മസ്ലഹത്ത് നടക്കുമെന്ന് തോന്നുന്നില്ല..അത് കൊണ്ട് ഉണ്ടായ വിഷയങ്ങളും പ്രവര്‍ത്തനങ്ങളും സമര്ഗമായി റിപ്പോര്‍ട്ട് ആക്കി സമസ്തയെ എല്പ്പിക്കാം..സമസ്ത എടുക്കുന്ന തീരുമാനം എല്ലാവരും അംഗീകരിക്കും..1988 ഡിസംബര്‍ 1 ന് മുഷാവറ വിളിച്ചു..1988 ഡിസംബര്‍ 1-സമയം 11 AM.. യോഗത്തിലേക്ക് സമസ്ത നേതാക്കള്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്നു..അപ്പോഴാണ് ലോകം ഞെട്ടുന്ന വാര്‍ത്ത കേട്ടത്.'' സമസ്തയുടെ യോഗം നടത്തുന്നതിനെ കോടതി വിലക്കി''..SYS നേതാവും SYS സ്റ്റേറ്റ് എറണാകുളം സമ്മേളന പ്രചരണത്തിന്റെ കണ്‍വീനറുമായ TC മുഹമ്മദ് മുസ്ലിയാര് കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയതാണ്..ഇതിനെ കുറിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെ.'' കേരളത്തിലെ ബഹു ഭൂരിഭാഗം മുസ്ലിംകളുടെ സര്‍വ്വവുമായ പണ്ഡിതന്മാര് യോഗത്തിനു വേണ്ടി എത്തിയപ്പോഴാണ് അവര്‍ വാര്‍ത്ത അറിയുന്നത്..കേരളത്തിലെ പരമോന്നത പണ്ഡിത സഭ കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു.. കോഴിക്കോട് ഒന്നാം ക്ലാസ് മുന്‍സിഫ് കോടതിയാണ് ഇന്ന് നടക്കേണ്ട മുഷാവറ യോഗത്തിന് വിലക്കു കല്‍പ്പിച്ചത്..ഇതിനു TC മുഹമ്മദ് മുസ്ലിയാര് ആണ് കോടതിയെ സമീപിച്ചത്..(ചന്ദ്രിക 2/11/1998)..യോഗം നടക്കാന്‍ സാധിച്ചില്ലെങ്കിലും സംഭവം ജനങ്ങളെ അറിയിക്കാന്‍ വേണ്ടി നേതാക്കള്‍ കോഴിക്കോട് മുഗള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് അന്ന് തന്നെ ഒരു പത്ര സമ്മേളനം നടത്തി..പ്രശ്നം ഗുരുതരാവസ്ഥയില്‍ എത്തി..SYS മധ്യ കേരള സമ്മേളനം നടത്തില്ല എന്ന് സമസ്തയെ ബന്ധപ്പെട്ടവര്‍ അറിയിച്ചു..എന്നാല്‍ SYS സ്റ്റേറ്റ് സമ്മേളനം നടത്തുന്നതിനായി പ്രചരണങ്ങള്‍ അവര്‍ നടത്തിക്കൊണ്ടിരുന്നു..സമസ്തയുടെയും സമസ്തയുടെ നേതാക്കളുടെയും പേര് പറഞ്ഞാണ് അവര്‍ പ്രചരണം നടത്തിക്കൊണ്ടിരുന്നത്..എന്നാല്‍ ഇതിനെതിരെ പ്രതികരിക്കാന്‍ യോഗം വിളിക്കാന്‍ സമസ്തക്ക് കഴിയുന്നില്ല..കാരണം കോടതി സ്റ്റേ ആണല്ലോ ?..1988 ഡിസംബര്‍ 3 ന് SYS കാരുടെ ഒരു പ്രചരണം എറണാകുളത്ത് നടക്കുന്ന SYS സ്റ്റേറ്റ് സമ്മേളനത്തിന് കണ്ണിയ്യത് ഉസ്താദിന്റെ ആശിര്‍വാദവും ഉണ്ടായിരുന്നു..ഇതിനെതിരെ കണ്ണിയ്യത് ഉസ്താദ് ഒരു പ്രസ്താവന ഇറക്കി..'' എറണാകുളത്ത് നടക്കുന്ന SYS സ്റ്റേറ്റ് സമ്മേളനത്തിന് എന്റെയോ സമസ്തയുടെയോ ഒരു ബന്ധവുമില്ല.അതിനാല്‍ നിങ്ങള്‍ വഞ്ചിതരാവരുത്..(ചന്ദ്രിക 4/12/1998)..1988 ഡിസംബര്‍ 8 ന് കോഴിക്കോട് മുഗള്‍ ഓഡിറ്റോറിയത്തില്‍ സമസ്ത നേതാക്കളുടെയും സുന്നി പ്രവര്‍ത്തകരുടെയും യോഗം ചേര്‍ന്നു..വസ്തു നിഷ്ടത ജനങ്ങള്‍ക്ക് എത്തിക്കാന്‍ ആവശ്യമായ കാര്യം ചര്‍ച്ച ചെയ്യാനായിരുന്നു യോഗം.. യോഗത്തില്‍ ജില്ലാ തല സമ്മേളനം നടത്താന്‍ തീരുമാനമുണ്ടായി..അതനുസരിച്ച് കോഴിക്കോട്,മലപ്പുറം,പാലക്കാട്,വയനാട്,കണ്ണൂര്‍,കാസര്‍കോഡ്,എറണാകുളം,ആലപ്പുഴ,ത്രിശ്ശൂര് എന്നീ സ്ഥലങ്ങളില്‍ ലക്ഷങ്ങള്‍ പങ്കെടുത്ത സമ്മേളനങ്ങള്‍ നടത്തി..1988 ഡിസംബര്‍ 23 ന് വെള്ളിയാഴ്ച്ച ആദ്യ ജില്ലാ സമ്മേളനം കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ ,,അതിലാണ് കണ്ണിയ്യത് ഉസ്താദിന്റെ പ്രസിദ്ധമായ പ്രാര്‍ത്ഥന നടന്നത്..അദ്ദേഹം പ്രാര്‍ത്ഥിച്ചു ''സമസ്തക്കെതിരെ കേസ് കൊടുത്തവര്‍ക്ക് ആരും ഒത്താശ ചെയ്ത് കൊടുക്കരുത്.അവരുടെ യോഗത്തില്‍ ആരും പങ്കെടുക്കരുത്.സമസ്തക്കെതിരെ കേസ് കൊടുത്തവരെ അല്ലാഹു മുഖം കെടുത്തട്ടെ.അവരെയും അവരുടെ അഹ് ലുകാരെയും അല്ലാഹു കൈറിലാക്കാതിരിക്കട്ടെ''..1989 ജനുവരി 6 ന് മലപ്പുറം ജില്ലാ സമ്മേളനത്തിലും കണ്ണിയ്യത് ഉസ്താദി,ന്റെ പ്രാര്‍ത്ഥന ആവര്‍ത്തിച്ചു..ലക്ഷക്കണക്കിന്,ആളുകള്‍ ആമീന്‍ പറഞ്ഞു..കണ്ണിയ്യത് ഉസ്താദിന്റെ പ്രാര്‍ത്ഥനയിലൂടെ ജനങ്ങള്‍ക്ക് കാര്യം മനസ്സിലായി..ഇതില്‍ നിന്ന് രക്ഷപ്പെടാനും ജനങ്ങളെ കബളിപ്പിക്കാനും വേണ്ടി എ.പി ഒരു പ്രസ്താവന ഇറക്കി..''സമസ്ത എടുക്കുന്ന തീരുമാനം ഞങ്ങള്‍ അംഗീകരിക്കും''.ഇതായിരുന്നു കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവന..(മലയാള മനോരമ 9/1/1989)..സമസ്തയുടെ യോഗം നടക്കാതിരിക്കാന്‍ ഒരു ഭാഗത്ത് കോടതിയില്‍ സ്റ്റേയും ജനങ്ങളെ കബളിപ്പിക്കാന്‍ ഒരു പ്രസ്താവനയും...എന്നിട്ടോ കൊടുത്ത 4 ഹര്‍ജികളും കോടതി തള്ളി..മാത്രമല്ല,ഹര്‍ജി കോടതി രൂക്ഷമായി വിമര്‍ശിച്ചു പറഞ്ഞു..അവരുടെ ഹര്‍ജിയില്‍ കോടതി വിമര്‍ശിച്ചത്..
(മാധ്യമം 17/1/1989 [ഉള്ളടക്കം])..
1-സമസ്തയുടെ കീഴ്ക്കടമായ SYS നെതിരെ എന്ത് നടപടിയെടുക്കാനും സമസ്തക്ക് അധികാരമുണ്ട്.
2-സമസ്തക്കെതിരെ SYS ന് കാര്യങ്ങള്‍ നടപ്പിലാക്കാന്‍ അര്‍ഹതയില്ല.
3-SYS ന്റെ നിയമ വിരുദ്ധ തീരുമാനത്തിനെതിരെ സമസ്തക്ക് പൂര്‍ണ്ണമായും നടപടിയെടുക്കാം,
4-SYS സ്റ്റേറ്റ് സമ്മേളനം എറണാകുളത്ത് നടത്തുന്നത് സമസ്തക്ക് തടയാം.
5-കോടതിയില്‍ ഹര്‍ജി നല്കിയവന്റെ പേരും ഹര്‍ജി നല്കാന് വന്നവനും വേറെ(ഇവരുടെ കള്ളത്തരം കോടതിയിലും അറിഞ്ഞു).
6-ഇനി സമസ്തക്ക് യോഗം ചേരാം,സ്റ്റേകള്‍ തള്ളിയ ദിവസം തന്നെ..
(16/1/1989) സമസ്ത മുഷാവറ യോഗം ചേര്‍ന്നു..SYS സമ്മേളനം നിര്‍ത്തി വെക്കാന്‍ SYS നേത്യത്വത്തോട് ആവശ്യപ്പെടാന്‍ സമസ്ത തീരുമാനിച്ചു..ഈ യോഗത്തില്‍ A.P,M.A,ചിതര്,ഉള്ളാള്‍ തങ്ങള്‍ എന്നിവരെല്ലാം ഉണ്ടായിരുന്നു..ആകെ 35 അംഗങ്ങള്‍ യോഗത്തില്‍ ഉണ്ടായിരുന്നു..സമസ്തയുടെ തീരുമാനങ്ങള്‍ പാലിക്കാതെ SYS സ്റ്റേറ്റ് സമ്മേളനം എറണാകുളത്ത് അവര്‍ നടത്തി...1989 ഫെബ്രുവരി 18 ന് കണ്ണിയ്യത് ഉസ്താദിന്റെ സമസ്തയുടെ മുഷാവറ ചേര്‍ന്നു..സമസ്തയുടെ തീരുമാനത്തിന് വിപരീതമായി ധിക്കരിച്ചു സമ്മേളനത്തിന് നേത്യത്വം നല്കിയ 6 പേരെ സമസ്തയില്‍ വഹിച്ച പദവീ നീക്കാനും മുഷാവറ അംഗത്തില്‍ നിന്നും ഔദ്യോഗിക പദവികളില്‍ നിന്ന് പുറത്താക്കാനും , സമസ്തയുടെ സബ് കമ്മറ്റികളില്‍ ഇവരുള്ളതിനാല്‍ എല്ലാ സബ് കമ്മറ്റികളും പിരിച്ചു വിടാനും തീരുമാനമായി..സമസ്തയില്‍ നിന്ന് പ്രസ്താവന..(മലയാള മനോരമ 9/1/1989)..സമസ്തയുടെ യോഗം നടക്കാതിരിക്കാന്‍ ഒരു ഭാഗത്ത് കോടതിയില്‍ സ്റ്റേയും ജനങ്ങളെ കബളിപ്പിക്കാന്‍ ഒരു പ്രസ്താവനയും...എന്നിട്ടോ കൊടുത്ത 4 ഹര്‍ജികളും കോടതി തള്ളി..മാത്രമല്ല,ഹര്‍ജി കോടതി രൂക്ഷമായി വിമര്‍ശിച്ചു പറഞ്ഞു..അവരുടെ ഹര്‍ജിയില്‍ കോടതി വിമര്‍ശിച്ചത്..
(മാധ്യമം 17/1/1989 [ഉള്ളടക്കം])..
1-സമസ്തയുടെ കീഴ്ക്കടമായ SYS നെതിരെ എന്ത് നടപടിയെടുക്കാനും സമസ്തക്ക് അധികാരമുണ്ട്.
2-സമസ്തക്കെതിരെ SYS ന് കാര്യങ്ങള്‍ നടപ്പിലാക്കാന്‍ അര്‍ഹതയില്ല.
3-SYS ന്റെ നിയമ വിരുദ്ധ തീരുമാനത്തിനെതിരെ സമസ്തക്ക് പൂര്‍ണ്ണമായും നടപടിയെടുക്കാം,
4-SYS സ്റ്റേറ്റ് സമ്മേളനം എറണാകുളത്ത് നടത്തുന്നത് സമസ്തക്ക് തടയാം.
5-കോടതിയില്‍ ഹര്‍ജി നല്കിയവന്റെ പേരും ഹര്‍ജി നല്കാന് വന്നവനും വേറെ(ഇവരുടെ കള്ളത്തരം കോടതിയിലും അറിഞ്ഞു).
6-ഇനി സമസ്തക്ക് യോഗം ചേരാം,സ്റ്റേകള്‍ തള്ളിയ ദിവസം തന്നെ..
(16/1/1989) സമസ്ത മുഷാവറ യോഗം ചേര്‍ന്നു..SYS സമ്മേളനം നിര്‍ത്തി വെക്കാന്‍ SYS നേത്യത്വത്തോട് ആവശ്യപ്പെടാന്‍ സമസ്ത തീരുമാനിച്ചു..ഈ യോഗത്തില്‍ A.P,M.A,ചിതര്,ഉള്ളാള്‍ തങ്ങള്‍ എന്നിവരെല്ലാം ഉണ്ടായിരുന്നു..ആകെ 35 അംഗങ്ങള്‍ യോഗത്തില്‍ ഉണ്ടായിരുന്നു..സമസ്തയുടെ തീരുമാനങ്ങള്‍ പാലിക്കാതെ SYS സ്റ്റേറ്റ് സമ്മേളനം എറണാകുളത്ത് അവര്‍ നടത്തി...1989 ഫെബ്രുവരി 18 ന് കണ്ണിയ്യത് ഉസ്താദിന്റെ സമസ്തയുടെ മുഷാവറ ചേര്‍ന്നു..സമസ്തയുടെ തീരുമാനത്തിന് വിപരീതമായി ധിക്കരിച്ചു സമ്മേളനത്തിന് നേത്യത്വം നല്കിയ 6 പേരെ സമസ്തയില്‍ വഹിച്ച പദവീ നീക്കാനും മുഷാവറ അംഗത്തില്‍ നിന്നും ഔദ്യോഗിക പദവികളില്‍ നിന്ന് പുറത്താക്കാനും , സമസ്തയുടെ സബ് കമ്മറ്റികളില്‍ ഇവരുള്ളതിനാല്‍ എല്ലാ സബ് കമ്മറ്റികളും പിരിച്ചു വിടാനും തീരുമാനമായി..സമസ്തയില്‍ നിന്ന് പ്രസ്താവന..(മലയാള മനോരമ 9/1/1989)..സമസ്തയുടെ യോഗം നടക്കാതിരിക്കാന്‍ ഒരു ഭാഗത്ത് കോടതിയില്‍ സ്റ്റേയും ജനങ്ങളെ കബളിപ്പിക്കാന്‍ ഒരു പ്രസ്താവനയും...എന്നിട്ടോ കൊടുത്ത 4 ഹര്‍ജികളും കോടതി തള്ളി..മാത്രമല്ല,ഹര്‍ജി കോടതി രൂക്ഷമായി വിമര്‍ശിച്ചു പറഞ്ഞു..അവരുടെ ഹര്‍ജിയില്‍ കോടതി വിമര്‍ശിച്ചത്..
(മാധ്യമം 17/1/1989 [ഉള്ളടക്കം])..
1-സമസ്തയുടെ കീഴ്ക്കടമായ SYS നെതിരെ എന്ത് നടപടിയെടുക്കാനും സമസ്തക്ക് അധികാരമുണ്ട്.
2-സമസ്തക്കെതിരെ SYS ന് കാര്യങ്ങള്‍ നടപ്പിലാക്കാന്‍ അര്‍ഹതയില്ല.
3-SYS ന്റെ നിയമ വിരുദ്ധ തീരുമാനത്തിനെതിരെ സമസ്തക്ക് പൂര്‍ണ്ണമായും നടപടിയെടുക്കാം,
4-SYS സ്റ്റേറ്റ് സമ്മേളനം എറണാകുളത്ത് നടത്തുന്നത് സമസ്തക്ക് തടയാം.
5-കോടതിയില്‍ ഹര്‍ജി നല്കിയവന്റെ പേരും ഹര്‍ജി നല്കാന് വന്നവനും വേറെ(ഇവരുടെ കള്ളത്തരം കോടതിയിലും അറിഞ്ഞു).
6-ഇനി സമസ്തക്ക് യോഗം ചേരാം,സ്റ്റേകള്‍ തള്ളിയ ദിവസം തന്നെ..
(16/1/1989) സമസ്ത മുഷാവറ യോഗം ചേര്‍ന്നു..SYS സമ്മേളനം നിര്‍ത്തി വെക്കാന്‍ SYS നേത്യത്വത്തോട് ആവശ്യപ്പെടാന്‍ സമസ്ത തീരുമാനിച്ചു..ഈ യോഗത്തില്‍ A.P,M.A,ചിതര്,ഉള്ളാള്‍ തങ്ങള്‍ എന്നിവരെല്ലാം ഉണ്ടായിരുന്നു..ആകെ 35 അംഗങ്ങള്‍ യോഗത്തില്‍ ഉണ്ടായിരുന്നു..സമസ്തയുടെ തീരുമാനങ്ങള്‍ പാലിക്കാതെ SYS സ്റ്റേറ്റ് സമ്മേളനം എറണാകുളത്ത് അവര്‍ നടത്തി...1989 ഫെബ്രുവരി 18 ന് കണ്ണിയ്യത് ഉസ്താദിന്റെ സമസ്തയുടെ മുഷാവറ ചേര്‍ന്നു..സമസ്തയുടെ തീരുമാനത്തിന് വിപരീതമായി ധിക്കരിച്ചു സമ്മേളനത്തിന് നേത്യത്വം നല്കിയ 6 പേരെ സമസ്തയില്‍ വഹിച്ച പദവീ നീക്കാനും മുഷാവറ അംഗത്തില്‍ നിന്നും ഔദ്യോഗിക പദവികളില്‍ നിന്ന് പുറത്താക്കാനും , സമസ്തയുടെ സബ് കമ്മറ്റികളില്‍ ഇവരുള്ളതിനാല്‍ എല്ലാ സബ് കമ്മറ്റികളും പിരിച്ചു വിടാനും തീരുമാനമായി..സമസ്തയില്‍ നിന്ന് പുറത്താക്കപ്പെട്ട 6 പേര്
1-ഉള്ളാള്‍ തങ്ങള്‍
2-കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്
3-M.A അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്
4-PK മൊയതീന് മുസ്ലിയാര്
5-A.V മാനുപ്പ മുസ്ലിയാര്
6-KP ചിതര് ഹംസ മുസ്ലിയാര്
1989 ഫെബ്രുവരി 21 ന് ചേര്‍ന്ന SKIMVB യോഗത്തില്‍ പുതിയ കമ്മറ്റി നിലവില്‍ വന്നു..80 പേരില്‍ 61 പേര് യോഗത്തിനുണ്ടായി..അങ്ങനെ എല്ലാ സബ് കമ്മറ്റിയും പുനര്‍ സംഘടിപ്പിച്ചു...
PRESIDENTS (1926-2012)
1-സയ്യിദ് അബ്ദുല്‍ റഹ്മാന് ബാ അലവി മുല്ലക്കോയ തങ്ങള്‍ (1926-1932)
2-മൗലാനാ പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്ലിയാര് (1932-1946)
3-മൗലാനാ മുഹമ്മദ് അബ്ദുല്‍ ബാരി മുസ്ലിയാര് (1946-1965)
4-മൗലാനാ K.K സദഖതുള്ള മുസ്ലിയാര് (1965-1967)
5-റഹീസുല്‍ മുഹഖ്ഖീന്‍ കണ്ണിയ്യത് അഹമ്മദ് മുസ്ലിയാര് (1967-1993)
6-മൗലാനാ K.K അബൂബക്കര്‍ ഹസ്റത്ത് (1993-1995)
7-സയ്യിദ് അബ്ദുല്‍ റഹ്മാന് അല്‍-അഹ്സരി തങ്ങള്‍ (1995-2004)
8-A മുഹമ്മദ് മുസ്ലിയാര് കാളന്പാടി (2004-2012)
9-ആനക്കര കോയക്കുട്ടി മുസ്ലിയാര് (From 2012)
SECRETARY(1926-2012 )
1-P.V മുഹമ്മദ് മുസ്ലിയാര് (1926-1950)
2-മൗലാനാ പറവണ്ണ മുഹ് യിദ്ദീന്‍ കുട്ടി മുസ്ലിയാര് (1951-1957)
3-ശംസുല്‍ ഉലമ E.K അബൂബക്കര്‍ മുസ്ലിയാര് (1957-1996)
4-സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര് (From 1996)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ