മോങ്ങം ദര്‍സ്

മോങ്ങം ദര്‍സ്

കേരളീയ സമൂഹത്തില്‍ നിലനില്‍ക്കുന്ന ആത്മീയവും ആദര്‍ശപരവുമായ പ്രബുദ്ധതയും കണിശതയും പള്ളിദര്‍സുകള്‍ സമ്മാനിച്ചതാണ്. മതപരമായ കാര്യങ്ങളെ അതിന്റെ യഥാര്‍ത്ഥ സ്രോതസ്സുകളില്‍ നിന്നു സ്വീകരിക്കാന്‍ സാധിക്കുന്നു എന്നത് ദര്‍സ് സമ്പ്രദായത്തില്‍ കൂടുതല്‍ പ്രകടവും അനുഭവവുമാണ്. പള്ളികള്‍ കേന്ദ്രീകരിച്ച് നടന്നുവന്നിരുന്ന ഈ മതപഠനപാഠന സമ്പ്രദായത്തിന് പള്ളിദര്‍സുകള്‍ എന്നു സമൂഹം പേരുനല്‍കി. അവിടെ മതജ്ഞാനങ്ങളുടെ പഠനവും പരിശീലനവും നടക്കും. അതിലുപരി പള്ളിയെന്ന അതിവിശിഷ്ട സ്ഥലത്ത് അതിശ്രേഷ്ഠകരമായ ജ്ഞാനവിതരണമാവുമ്പോള്‍ അതിന് മാറ്റുകൂടുകയാണ്. വിജ്ഞാനത്തിന്റെ മൗലിക സവിശേഷത ലഭിക്കണമെങ്കില്‍ ദര്‍സ് പള്ളിയിലായിരിക്കണമെന്ന് ഇതിനര്‍ത്ഥമില്ല. പരിശീലനത്തിന് കൂടുതല്‍ അനുകൂല സാഹചര്യം പള്ളിയിലുണ്ടെന്നതാണ്. പള്ളിദര്‍സുകള്‍ തനതുരൂപത്തില്‍ തന്നെ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുമ്പോള്‍ തന്നെ സമാനമായ ബദല്‍ സംവിധാനങ്ങള്‍ കൂടി ഏര്‍പ്പെടുത്താന്‍ നാം ബാധ്യസ്ഥരാണ്. പള്ളിദര്‍സിന് എല്ലാ അര്‍ത്ഥത്തിലും ബദലാവണം എന്ന നിലയില്‍ നടത്തപ്പെടുന്ന സ്ഥാപനങ്ങള്‍ ഇന്ന് ഏറെയുണ്ടെന്നത് ആശാവഹമാണ്. പക്ഷേ, പള്ളിദര്‍സുകള്‍ സാധിച്ചത് സാര്‍ത്ഥകമാക്കാന്‍ കഴിയാത്ത വിധമാണ് അവയിലധികത്തിന്റെയും സ്ഥിതിയെന്നതു പരമാര്‍ത്ഥം. പള്ളികള്‍ സജീവമാവുക, മഹല്ലുകാര്‍ക്ക് പള്ളിയില്‍ ഒരു പണ്ഡിതന്റെ സാന്നിധ്യമുണ്ടാവുക തുടങ്ങിയവ പള്ളിദര്‍സുകള്‍ കൊണ്ടുമാത്രം സാധിക്കുന്നതാണ്. മോങ്ങം ദര്‍സ് ഇവിടെ നിറവേറ്റപെടുന്ന ഏറ്റവും വലിയ കര്‍ത്തവ്യം എന്നത് ഇതു തന്നയാണ്.  

  ഇസ്‌ലാമിക പഠനത്തിന്റെ മഹത്തായ ഗുണ വിശേഷങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് വളർന്നു വരുന്ന തലമുറയെ ഇസ്‌ലാമിന്റെ ഉന്നതങ്ങളിലേക്ക് കൈപിടിക്കാനാണ് ഇന്ന് പള്ളിദർസുകൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.ഇതൊരിക്കലും ഒരു താഴ്ന്ന പ്രവർത്തിയല്ലെന്നുള്ള തിരിച്ചറിവാണ് ആദ്യം നമ്മുടെ മനസ്സുകളിലുണ്ടാവേണ്ടത്.

ഇന്നത്തെ ലോകം കണ്ടു വളർന്നുവരുന്ന ഏതൊരു കുട്ടിയെയും തിന്മയുടെ അകത്തളങ്ങളിലേക്ക് കൂപ്പുകുത്തിക്കാൻ വലയും വിരിച്ചു കാത്തിരിക്കുന്ന ജൂത ചൂതാട്ടങ്ങൾക്കെതിരെ ഇസ്‌ലാമിക ധാർമികത കൈവിടാതെ ഇരു ലോകവിജയങ്ങൾക്കും പാകമായ മക്കളാക്കി നമ്മുടെ മക്കളെ മാറ്റുവാൻ ശ്രമിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും നിർബന്ധ ബാധ്യതയാണ്.
      മോങ്ങത്തുള്ള നല്ലവരായ നാട്ടുകാരേയും മറ്റു സഹോദരന്മാരെയും ഈ അവസരത്തിൽ അഭിനന്ദിക്കാതിരിക്കാൻ നിർവാഹമില്ല . കാരണം, വളരെ വലിയ ഉത്തരവാതിത്തമാണ് മോങ്ങത്തുകാർ ഏറ്റെടുത്ത് നടത്തിക്കൊണ്ടു പോരുന്നത്.ദീനീവിദ്യാഭ്യാസം നാട്ടിൽ നില നിർത്തിക്കൊണ്ട് അതിനുവേണ്ട സഹായ സഹകരണങ്ങൾ എക്കാലവും നൽകിക്കൊണ്ടുപോരുന്നത് അല്ലാഹുവിന്റെ അടുക്കൽ വളരെ പുണ്യമർഹിക്കുന്ന കാര്യമാണ്.
ഞങ്ങളുടെ പ്രാർഥനകളിൽ നിങ്ങൾ എന്നുമുണ്ടാവും..
അല്ലാഹുവേ.. നിന്റെ ദീനിനെ സഹായിക്കുകയും വളർത്തുകയും ചെയ്യുന്ന ഇവർക്ക് നീ അർഹമായ പ്രതിഫലം നൽകുകയും ,ഞങ്ങളെയും ഇവരെയും നീ നാളെ നിന്റെ ജന്നാത്തുൽ ഫിർദൌസിൽ ഒരുമിച്ചുകൂട്ടി അനുഗ്രഹിക്കുകയും ചെയ്യേണമേ ....ആമീൻ.

എല്ലായ്പ്പോഴും നിങ്ങളുടെ പ്രാർഥനയിൽ ഞങ്ങളെ ഉൾപ്പെടുത്താൻ ശ്രമിക്കുമെന്നു പ്രതീക്ഷിക്കുന്നു..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ